ഞങ്ങളുടെ രാജ്യത്ത് കൊറോണയെത്തിച്ചത് അമേരിക്ക: ചെെനയുടെ വെളിപ്പെടുത്തൽ

single-img
14 March 2020

അമേരിക്കൻ സെെന്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ചെെന. അമേരിക്കൻ മിലിട്ടറി തന്നെയാണ് കൊറോണ വൈറസ് ആദ്യം ചൈനയിലെ വുഹാനിലെത്തിച്ചതെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. രണ്ട് ട്വീറ്റുകളിലൂടെയാണ് ലിജിയാൻ ഇക്കാര്യം അറിയിച്ചത്. 

നേരത്തെ ഇക്കാര്യത്തിൽ ചില ഊഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി ചൈനയുടെ വിദേശ കാര്യ വക്താവ് ഇങ്ങനെ ഒരു വിശദീകരണം നൽകുന്നത് ഇതാദ്യമായാണ്.അമേരിക്കൻ മിലിട്ടറിയാണ് വുഹാൻ സീ ഫുഡ് മാർക്കറ്റിൽ ഇങ്ങനെ ഒരു വൈറസിനെ കൊണ്ടുവന്നതെന്ന് തനിക്ക് വ്യക്തമായ തെളിവുകൾ ചില കനേഡിയൻ ആസ്ഥാന വെബ്സൈറ്റ്കളിൽ നിന്ന് ലഭിച്ചുവെന്നാണ് സാവോ ലിജിയാൻ വെളിപ്പെടുത്തിയത്. ഇതൊരു വിദേശ വൈറസാണെന്ന് ഒരിക്കൽ ട്രംപ് പറഞ്ഞുവെച്ചത് ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ട്വിറ്ററിൽ പതിനായിരക്കണക്കിന് ഫോളോവെഴ്‌സുള്ള വ്യക്തിയാണ് സാവോ ലിജിയാൻ. ഒരു രോഗമെന്നതിലുപരിയായി രാഷ്ട്രീയ കാര്യങ്ങൾക്കിടയിലുള്ള ശത്രുത കൂടി പുറത്തുവരുന്ന വിധത്തിലായി മാറിയിരിക്കുകയാണ് സാവോ ലിജിയാന്റെ വാക്കുകൾ. ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ എംബസി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.