മധ്യപ്രദേശ് സ്പീക്കറെ കാണാന്‍ പോലിസ് സുരക്ഷ തേടി വിമത എംഎല്‍എമാര്‍

single-img
13 March 2020

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്പീക്കറെ കാണാന്‍ പ്രത്യേക സുരക്ഷ തേടി വിമത എംഎല്‍എമാര്‍. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന എംഎല്‍എമാര്‍ ആര്‍പിഎഫിന്റെ സുരക്ഷയാണ് തേടിയിരിക്കുന്നത്. രാജിക്കത്ത് നല്‍കിയ 19 പേരില്‍ 13 പേരോട് നാളെ സ്വയം ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആറ് മന്ത്രിമാരോട് നേരിട്ട് ഹാജരാകാന്‍ അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ മന്ത്രമാരെ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വിമത എംഎല്‍എമാര്‍ സുരക്ഷ തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
ജ്യോതിരാദിത്യസിന്ധ്യ കൂറുമാറിയതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ബിജെപി ക്യാമ്പുകളില്‍ തമ്പടിച്ചിരുന്ന 22 വിമത എംഎല്‍എമാരില്‍ 17 പേരെങ്കിലും ഇന്ന് ഭോപ്പാലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായത്.കോണ്‍ഗ്രസും ബിജെപി പ്രവര്‍ത്തകരും വിമാനതാവളത്തില്‍ തമ്പടിച്ചതിനെ തുടര്‍ന്ന് പോലിസ് കാവല്‍ ശക്തമാക്കിയിരിക്കുകയാണ്.