യുവതിയെ നടുറോഡില്‍ പരസ്യമായി മര്‍ദ്ദിച്ചു; വീഡിയോ കണ്ട പോലിസ് കേസെടുത്തു

single-img
13 March 2020


ഒഡീഷ: ബിന്ദുസാഗറില്‍ യുവതിയെ നടുറോഡില്‍ വെച്ച് പരസ്യമായി മര്‍ദ്ദിക്കുന്നതായി സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് മകനെ ട്യൂഷന്‍ക്ലാസിലാക്കിയ ശേഷം തിരിച്ചുവരികയായിരുന്ന യുവതിയെ ഒരുസംഘം യുവാക്കള്‍ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

പ്രദേശത്തെ തരംഗ് ക്ലബിലെ അംഗങ്ങളായിരുന്നു മര്‍ദ്ദിച്ചത്. എന്നാല്‍ ഈ വീഡിയോ ആരോ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് അക്രമികള്‍ക്ക് വില്ലനായത്. എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.