സ്വര്‍ണവിലയും ഇടിയുന്നു; പവന് 1200 രൂപയുടെകുറവ്

single-img
13 March 2020

കൊച്ചി: കൊറോണ ഭീതി സ്വര്‍ണ വിലയെയും ബാധിച്ചു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മുന്നു ദിവസം കൊണ്ട് 520 രൂപയാണ് താഴന്നത്. ഇന്നു രാവിലെ പവന്‍ വില 1200 രൂപ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില 30,600 രൂപയാണ്.

Support Evartha to Save Independent journalism

തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോര്‍ഡ് വിലയില്‍ നിന്ന സ്വര്‍ണവിലയാണ് താഴ്ന്നത്.ഗ്രാം വിലയില്‍ 150 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3825 രൂപ. മാര്‍ച്ച് ആറിന് പവന് 32,320 രൂപയില്‍ എത്തിയാണ് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുറിച്ചത്. പിന്നീട് തുടര്‍ച്ചയായി നാലുദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു.

ആഗോളഓഹരിവിപണികളിലെ ഇടിവാണ് സ്വര്‍ണത്തിന് തുണയായത്. അസംസ്‌കൃത എണ്ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വര്‍ണത്തെ സ്വാധീനിച്ചു. കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ വിപണിയിലേക്ക് തിരിഞ്ഞത് സ്വര്‍ണവിലയെ സ്വാധീനിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.