അങ്ങയെ കാണുമ്പോൾ ചെസ്സുകളിയിൽ തോറ്റ അരശുമ്മൂട്ടിൽ അപ്പുക്കുട്ടനെ ഓർമ വരുന്നത് കൊണ്ട്, ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു; ചെന്നിത്തലക്കെതിരെ കോൺ​ഗ്രസ് പ്രവർത്തകന്റെ കുറിപ്പ്

single-img
13 March 2020

ലോകവ്യാപകമായി മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വെെറസ് ബാധക്കെതിരെ ആരോ​ഗ്യ മന്ത്രി കെ.കെ ശെെലജ ടീച്ചറുടെ നേതൃത്വത്തിൽ രാപ്പകൽ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നു വരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ അവസരം രാഷ്ട്രീയ നേട്ടത്തിനായി ഉപയോ​ഗിക്കാനായിരുന്നു ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി മന്ത്രി ശൈലജക്ക് മീഡിയ മാനിയയാണെന്നായിരുന്നു ചെന്നിത്തലയുടെ പറഞ്ഞത്. മന്ത്രി ശൈലജ ഇമേജ് സൃഷ്ടിക്കുകയാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.

എന്നാൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വന്നത്. സോഷ്യൽ മീഡിയയിലടക്കം ചെന്നിത്തലയുടെ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനങ്ങളാണുണ്ടായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് കോൺ​ഗ്സ് പ്രവർത്തകനായ യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആലപ്പുഴ സ്വദേശിയും ദുബായിൽ ജോലി ചെയ്യുന്നയാളുമായ ഷെഫിൻ ജാഫറിന്റെ എഫ്ബി കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കൊപ്പമുളള ചിത്രം ഇതുവരെ നിധിപോലെ സൂക്ഷിച്ചിരുന്നതാണെന്നും ഇനി അത് നശിപ്പിച്ചുകളയുകയാണെന്നുമാണ് ഷെഫിന്റെ കുറിപ്പ്.

കൊറോണയ്ക്കു സിനിമയിലെ നടനെന്നൊ രാഷ്ട്രീയത്തിലെ നടനെന്നോ വ്യെത്യാസമില്ല. ഇന്ത്യയിലെ സാഹചര്യം ഏതു നിമിഷവും കൈ വിട്ടുപോകാം എന്ന സ്ഥിതിയിലൂടെ കടന്നു പോകുമ്പോൾ അതിനു പിന്നാലെ അത്യധികം അപരിഷ്‌കൃതമായി അറപ്പുളവാക്കുന്ന രീതിയിൽ കുറച്ചു കഴുതപ്പുലികൾ തങ്ങളുടെ കഴിവില്ലായ്മ കരഞ്ഞു ബഹളം കൂട്ടി തീർക്കുന്നത് കണ്ടപ്പോൾ കോൺഗ്രസ്‌ നെഹ്‌റുവിൽ നിന്നും എത്ര കൊല്ലം പുറകിലാണെന്നു ചിന്തിച്ചു പോയി. ശ്രീ. ഷൈലജ ടീച്ചറിന്റെയും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും മുന്നിൽ അങ്ങ് അങ്ങെയേ തന്നെ തോൽപ്പിക്കുകയായിരുന്നു. താഴെ കാണുന്ന ചിത്രം ഞാൻ അങ്ങ് ആഭ്യന്തരമന്ത്രി ആയ സമയത്തു ഒപ്പമിരുന്നു എടുത്തതാണ്.ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു.

യുവാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

‘ശ്രീ. രമേശ്‌ ചെന്നിത്തലക്കൊരു തുറന്ന കത്ത്.

ബഹുമാനപെട്ട ശ്രീ. രമേശ്‌ ചെന്നിത്തല ജീ,

ദീർഘകാലമായി കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയുകയും, ഗൃഹപ്രവേശനസമയത്തു ഇന്ദിരാ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഫോട്ടോ ചുമരിൽ വെക്കുകയും ചെയ്യുന്ന ഒരുപാട് കോൺഗ്രസ്‌ കുടുംബങ്ങളിൽ ഒരെണ്ണമാണ് എന്റേത്. അതുകൊണ്ട് താഴെ പറയുന്ന കാര്യങ്ങൾ കണ്ടു ഞാനൊരു ഇടത് അനുഭാവി ആണെന്നുള്ള മുൻവിധിയിൽ എത്തരുതെന്നു ആദ്യമേ അപേക്ഷിക്കുന്നു.
കൊറോണ 30ഡിഗ്രി താപനിലയിൽ നിലനിൽക്കില്ല എന്നുള്ള വാട്സ്ആപ്പ് കേശവന്മാമൻ യൂണിവേഴ്സിറ്റി തിയറിയിൽ വിശ്വസിക്കുന്ന നിലവാരമാണ്, തത്വദീക്ഷയും പുരോഗമനവാദവും ശാസ്ത്രബോധവും ഉണ്ടായിരുന്ന നെഹ്രുവിന്റെ പാർട്ടിക്ക് ഇന്നുള്ളത് എന്ന് ശ്രീ. മുരളീധരൻ തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ Discovery ചാനലിലൊക്കെ കാണിക്കുന്ന കഴുതപ്പുലികളെ അങ്ങ് കണ്ടിട്ടുണ്ടാവാൻ വഴിയില്ല. ഞാൻ വിവരിക്കാം;സിംഹം, പുലി, കടുവ ഇത്യാദി മൃഗങ്ങളെ കഴുതപ്പുലികൾക്കു ഭയമാണ്. ഒറ്റയ്ക്ക് വേട്ടയാടിപിടിക്കാനുള്ള സമർത്ഥ്യവുമില്ലാത്തതു കൊണ്ടും ഭീരുത്വം കൊണ്ടും സിംഹം പുലി എന്നീ മൃഗങ്ങളുടെ അഴുകിയ ഭക്ഷണാവശിഷ്ടങ്ങൾ പോലും ഒരു വൃത്തികെട്ട ശബ്‌ദത്തോടെയുള്ള ചിരിയുമായി കൂട്ടമായി വന്നാണ് കഴുതപ്പുലികൾ ഭക്ഷിക്കാറുള്ളത്. ആ കഴുതപ്പുലികളേക്കുറിച്ച് നമുക്ക് പിന്നീട് ചർച്ച ചെയ്യാം.
ഏകദേശം 102 രാജ്യങ്ങളാണ് കൊറോണബാധയിൽ ഭീതിയോടെ ആരോഗ്യരംഗം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നത്. ഇന്ന് ലോകപ്രശസ്തഹോളിവുഡ് താരം Tom Hanks നും Rita Wilson ഉം കൊറോണ പോസിറ്റീവ് ഓസ്ട്രേലിയയിൽ വെച്ച് സ്ഥിരീകരിക്കപ്പെട്ടു.പ്രാരംഭഘട്ടത്തിൽ ഒറ്റപെട്ട സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഇറ്റലിയിൽ കഴിഞ്ഞ 24മണിക്കൂർ നേരത്ത് diagnose ചെയപെട്ടതിൽ 37% ആളുകളാണ് മരണപ്പെട്ടത് എന്ന് റിപോർട്ടുകൾ പറയുന്നു. കോറോണയ്ക്കു സിനിമയിലെ നടനെന്നൊ രാഷ്ട്രീയത്തിലെ നടനെന്നോ വ്യെത്യാസമില്ല. ഇന്ത്യയിലെ സാഹചര്യം ഏതു നിമിഷവും കൈ വിട്ടുപോകാം എന്ന സ്ഥിതിയിലൂടെ കടന്നു പോകുമ്പോൾ ഞാനൊരു വിഡിയോയിൽ ആരോഗ്യമന്ത്രി കൃത്യതയോടെ വ്യെക്തമായ ശബ്ദത്തിൽ കൊറോണ കേരളത്തിലെത്തിയ രീതിയും വർത്തമാനസാഹചര്യവും അവതരിപ്പിക്കുന്നത് കണ്ടു. ഇത്രയധികം ആത്മവിശ്വാസത്തോടെ കാര്യഗ്രാഹ്യമോടെ ഒരു വ്യെക്തി ഒരു വിഷയം അവതരിപ്പിക്കുന്നത് അപൂർവമായേ കണ്ടിട്ടുള്ളൂ. അവരുടെ വാക്കുകളിലെ മാന്യതയും ഉദ്ധേശശുദ്ധിയും സത്യസന്ധതയും സമന്വയിക്കുന്നതു നാളിതുവരെ ഞാൻ മറ്റൊരു നേതാവിൽ കണ്ടിട്ടില്ലായിരുന്നു. അതിനു പിന്നാലെ അത്യധികം അപരിഷ്‌കൃതമായി അറപ്പുളവാക്കുന്ന രീതിയിൽ കുറച്ചു കഴുതപ്പുലികൾ തങ്ങളുടെ കഴിവില്ലായ്മ കരഞ്ഞു ബഹളം കൂട്ടി തീർക്കുന്നത് കണ്ടപ്പോൾ കോൺഗ്രസ്‌ നെഹ്‌റുവിൽ നിന്നും എത്ര കൊല്ലം പുറകിലാണെന്നു ചിന്തിച്ചു പോയി. നാട് ശവങ്ങൾ കൊണ്ട് അഴുകി നിറഞ്ഞാലും അതിൽ കടിച്ചു വലിച്ചു വോട്ട് നേടാൻ വെമ്പുന്ന കഴുതപ്പുലിയുടെ മനസ് ഒരു മനുഷ്യന് ഭൂഷണമല്ല. ഉന്നത ജീവിതനിലവാരത്തിലും അത്യാഡംബരത്തിലും ജീവിക്കുന്ന വിഖ്യാത താരം Tom Hanks നും വിദേശ രാജ്യങ്ങളിലെ മന്ത്രിമാർക്കും കൊറോണ പിടിപെടാമെങ്കിൽ, വിദേശത്ത് വസിക്കുന്ന മലയാളികളെ ഇന്ത്യയിലെത്തിക്കുവാൻ കേന്ദ്രത്തിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന് തുരങ്കം വെക്കുന്ന ബ്രൂട്ടസ് നും കൊറോണ വരാൻ ബുദ്ധിമുട്ടൊന്നുമില്ല എന്നതൊരു ലോകസത്യമാണ്. ശ്രീ. ഷൈലജ ടീച്ചറിന്റെയും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും മുന്നിൽ അങ്ങ് അങ്ങെയേ തന്നെ തോൽപ്പിക്കുകയായിരുന്നു. താഴെ കാണുന്ന ചിത്രം ഞാൻ അങ്ങ് ആഭ്യന്തരമന്ത്രി ആയ സമയത്തു ഒപ്പമിരുന്നു എടുത്തതാണ്. അന്നത് നിധിപോലെ സൂക്ഷിച്ചിരുന്ന എന്നോട് എനിക്കിന്ന് തോന്നുന്നത് സഹതാപത്തിലും വിലകുറഞ്ഞതെന്തോ ആണ്. ആരോഗ്യമന്ത്രി അമിതമായി പത്രസമ്മേളനം നടത്തുന്നുവന്നു മറ്റൊരു പത്രസമ്മേളനം നടത്തി അറിയിച്ച അങ്ങേയെ കാണുമ്പോൾ ചെസ്സുകളിയിൽ തോറ്റ അരശുമ്മൂട്ടിൽ അപ്പുക്കുട്ടനെ ഓർമ വരുന്നത് കൊണ്ട്, ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു. ഇന്ന് ഞാനിതെഴുതുമ്പോൾ അങ്ങ് കോൺഗ്രസിൽ തന്നെയാണ് എന്നുള്ളതുകൊണ്ട് അങ്ങ് നെഹ്‌റുവിന്റെ ആദർശങ്ങളുമായും പെരുമാറ്റവുമായും ഒരു താരതമ്യം ചെയ്യതു ആത്മപരിശോധന നടത്തുക എന്നപേക്ഷിക്കുന്നു”.

ശ്രീ. രമേശ്‌ ചെന്നിത്തലക്കൊരു തുറന്ന കത്ത്. ബഹുമാനപെട്ട ശ്രീ. രമേശ്‌ ചെന്നിത്തല ജീ, ദീർഘകാലമായി കൈപ്പത്തി ചിഹ്നത്തിൽ…

Posted by Shefin Jaffer on Thursday, March 12, 2020