അയ്യപ്പനും കോശിയും; തമിഴ് റൈറ്റ്സ് നേടിയെടുത്ത് ആടുകളം നിര്‍മ്മാതാവ് കതിരേശന്‍

single-img
13 March 2020

മലയാളത്തിൽ സൂപ്പർ ഹിറ്റായ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയുടെ തമിഴ് റൈറ്റ്സ് സ്വന്തമാക്കി ആടുകളം, ജിഗര്‍ദണ്ട തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് കതിരേശന്‍. കതിരേശൻ ഒരുക്കിയ രണ്ടു ചിത്രങ്ങള്‍ക്കും ദേശീയ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. അതിനാൽ സിനിമയുടെ തമിഴ് പതിപ്പിലും പ്രതീക്ഷ അർപ്പിക്കുകയാണ് പ്രേക്ഷകർ.

ബിജു മേനോനും പൃഥ്വിരാജും തന്നെ അഭിനയിച്ച വന്‍ വിജയമായിരുന്ന അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ഈ സിനിമയുടെ ടെലിവിഷന്‍ റൈറ്റ്സ് വിറ്റതിലൂടെ വലിയ ലാഭമാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്. തമിഴിന്ശേഷം മറ്റു ഭാഷകള്‍ക്കും ചിത്രം വരുമെന്ന സൂചനകളും ഉണ്ട്.