‘ചെെനയിൽ കൊറോണ ബാധിച്ച് സ്ത്രീകളേക്കാൾ കൂടുതൽ മരിച്ചത് പുരുഷൻമാർ’ ; കാരണം തിരക്കി ശാസ്ത്രലോകം

single-img
12 March 2020

കൊറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യ സംഘടനപ്രഖ്യാപിച്ചതിനു പിന്നാലെ ചെെനയിൽ നിന്നും കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. കൊവിഡ് 19 വൈറസിനെ കുറിച്ച് പഠിക്കുന്ന ഗവേഷകരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കുട്ടികളെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഒഴിവാക്കുന്ന കൊവിഡ് രോഗം സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതല്‍ അപകടകാരിയാകുന്നത്. അതും മധ്യവയസ് കഴിഞ്ഞ പുരുഷന്മാരില്‍. എല്ലാവരിലും ഒരുപോലെയല്ല കോവിഡ് 19 രോഗം ഗുരുതരാവസ്ഥയിലാകുന്നത് എന്നാണ് ശാസ്ത്രലോകം ഇതിലൂടെ വിലയിരുത്തുന്നത്.

ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെന്‍ഷൻ കൊറോണ വൈറസ് രോഗികളെക്കുറിച്ച് നടത്തിയ പഠന റിപ്പോരട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊറോണ വൈറസ് വ്യാപകമായതിന് ശേഷം പുറത്തുവന്ന ഏറ്റവും വലിയ പഠനമായിരുന്നു ഇത്. കോവിഡ് 19 രോഗം പിടിപെടുന്ന പുരുഷന്മാരില്‍ 2.8 ശതമാനമാണ് മരണ നിരക്കെങ്കില്‍ സ്ത്രീകളില്‍ ഇത് 1.7 ശതമാനം മാത്രമാണെന്നും ഈ പഠനം പറയുന്നു.

സ്ത്രീകളേക്കാള്‍ ഇത്തരം രോഗങ്ങള്‍ പുരുഷന്മാരില്‍ കൂടുതല്‍ അപകടം വിതക്കുന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പലകാരണങ്ങളും ചേര്‍ന്നാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. പകര്‍ച്ചവ്യാധികളെ പ്രതിരോധ ശേഷികൊണ്ട് നേരിടുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ് സ്ത്രീകള്‍. അതേസമയം, പ്രതിരോധ ശേഷി താറുമാറാകുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗങ്ങള്‍ കൂടുതലും കണ്ടുവരുന്നത് സ്ത്രീകളിലാണെന്നത് ഇതിന്റെ മറുവശമാണ്.

സ്ത്രീ ഹോര്‍മോണായ ഇസ്ട്രജനില്‍ രണ്ട് എക്‌സ് ക്രോമസോമുകളുണ്ട്. ഇതില്‍ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ജീനുകളുമുണ്ട്. പുരുഷന്മാരില്‍ ഒരു ക്രോമസോം മാത്രമാണുള്ളത്. ഇത് പുരുഷന്മാരേക്കാള്‍ പ്രതിരോധ ശേഷി സ്ത്രീകള്‍ക്കുണ്ടാക്കാന്‍ സഹായിക്കുന്നുവെന്നാണ് റിപ്പോർട്ടിനെ സാധൂകരിക്കാനായി ഒരു വിഭാ​ഗം ശാസ്ത്രഞ്ജന്മാരുടെ വാദം.

പുരുഷന്മാരെ അപേക്ഷിച്ച് വൈദ്യസഹായം തേടുന്നതിലും കൊറോണയാണോ എന്ന് പരിശോധിക്കുന്നതിലും സ്ത്രീകള്‍ അമാന്തം കാണിക്കാറില്ല. 4021 കൊറോണ വൈറസ് ബാധിച്ച രോഗികളില്‍ നടത്തിയ പഠനത്തില്‍ രോഗനില വഷളായതിന് ശേഷമാണ് പുരുഷന്മാരില്‍ പലരും വൈദ്യസഹായം തേടിയതെന്ന് തെളിഞ്ഞിട്ടുണ്ട്.കൊറോണ വൈറസ് പകരുന്നത് തടയാന്‍ സഹായിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമായി സ്വീകരിച്ചത് സ്ത്രീകളാണെന്നും പലപ്പോഴും പുരുഷന്മാര്‍ ഇത് കാര്യമായെടുത്തില്ല.സ്ത്രീകളില്‍ വലിയൊരു ശതമാനം നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായതും സ്ത്രീകളിലെ കൊറോണ നിരക്ക് കുറച്ചുവെന്ന് വേണം കരുതാന്നെന്നാണ് മറ്റൊരു വാദം.