മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിട്ടില്ല; പാര്‍ട്ടി പ്രഖ്യാപനവുമായി രജനീകാന്ത്

single-img
12 March 2020

ചെന്നൈ : പാര്‍ട്ടി പ്രഖ്യാപനവുമായി നടന്‍ രജനീകാന്ത്. രാഷ്ട്രീയവും ജനവും മാറണം എന്ന ആഹ്വാനത്തോടെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിട്ടല്ല രാഷ്ട്രീയ പ്രവേശമെന്നും രജനി വ്യക്തമാക്കി.ഇന്നു രാവിലെ ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് രജനി പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

ജനങ്ങളില്‍ മാറ്റം ഉണ്ടാകണം. പാര്‍ട്ടിയില്‍ 65 ശതമാനം യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ രാഷ്ട്രീയത്തില്‍ കൊണ്ടു വരും. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധ സമിതിയുണ്ടാകുമെന്നും രജനി പ്രഖ്യാപിച്ചു.

017 ഡിസംബര്‍ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കെല്ലാം രജനി വ്യാഴാഴ്ച മറുപടി പറയുമെന്ന് രജനിയുടെ രാഷ്ട്രീയ ഉപദേശകന്‍ കൂടിയായ തമിഴരുവി മണിയന്‍ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.