വിജയ് – വിജയ് സേതുപതി ചിത്രം മാസ്റ്റര്‍; പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

single-img
11 March 2020

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതിയാണ് എത്തുന്നത്. പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബാലചന്ദ്രറുടെ വരുകള്‍ക്ക് അനിരുദ്ധ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ കുട്ടി സോങ് എന്ന ഗാനവും വലിയ ഹിറ്റായിരുന്നു.

മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയും വിജയിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മാസ്റ്റര്‍.