യുവാവ് മനുഷ്യ ഇറച്ചി പാചകം ചെയ്തു, കണ്ട് കൊണ്ട് വന്ന ഭാര്യ ഭയന്ന് വീട് വിട്ടോടി

single-img
11 March 2020

യു.പി: മനുഷ്യ ഇറച്ചി പാചകം ചെയ്തതിന് 32കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഉത്തര്‍പ്രദേശിലെ ടികോപ്പുരിലാണ് യുവാവ് മനുഷ്യ ഇറച്ചി പാചകം ചെയ്യാൻ ശ്രമിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. ഇയാളുടെ ഭാര്യ ഭയന്ന് വീട് വിട്ട് ഓടിയതോടെയാണ് വിവരം പുറത്തറിയുന്നത്.

പ്രാഥമിക അന്വേഷണമനുസരിച്ച്, മദ്യലഹരിയിലായിരുന്ന സഞ്ജയ് ശ്‌മശാനത്തിൽ പോയി മനുഷ്യ ഇറച്ചി ശേഖരിച്ച് സഞ്ചിയിലാക്കി വീട്ടിൽ കൊണ്ടുവരികയായിരുന്നു. ഇത് പാചകം ചെയ്ത് ചെയ്തുകൊണ്ടിരിക്കുമ്പോൾ കയറിവന്ന ഭാര്യ പാത്രത്തിൽ മനുഷ്യന്റെ കൈകളും വിരലുകളും കണ്ട് ഭയന്ന് ഇറങ്ങി ഓടുകയും അയൽക്കാരെയും പോലീസിനെയും കാര്യമറിയിക്കുകയും ചെയ്തു. പോലീസ് വരുന്നതുവരെ ഇയാളെ ബിജിനോറിലെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു.

പോലീസ് സഞ്ജയ്‌യെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയെങ്കിലും ഇയാളുടെ ഭാര്യ വീട്ടിലേക്ക് മടങ്ങിപ്പോകാൻ തയ്യാറായില്ല. കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഇയാൾ സ്വന്തം പിതാവിനെ ആക്രമിക്കാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തി.