മലയാളിയായ കത്തോലിക്ക വൈദികനെ സഭ പുറത്താക്കി

single-img
11 March 2020

തിരുവനന്തപുരം: മലയാളിയായ കത്തോലിക്ക വൈദികനെ പുറത്താക്കി. കത്തോലിക്ക പുരോഹിതൻ ടോമി കരിയിലക്കുളത്തിനെതിരെയാണ് നടപടി. സഭയിൽ നിന്ന് പുറത്താക്കിയാണ് നടപടി കെെകൊണ്ടിരിക്കുന്നത്.എം.സി.ബി.സി സന്യാസ സഭയാണ് വൈദികനെതിരെ നടപടിയെടുത്തത്.

പുറത്താക്കുന്നതിനുള്ള കാരണം സഭ പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കുന്നില്ല. എന്നാൽ സാമ്പത്തിക ക്രമക്കേടുകളാണ് കാരണമെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്.

ഫെബ്രുവരി 17ാം തീയതി വെെദികനെതിരെ വത്തിക്കാൻ നടപടി സ്വീകരിച്ചിരുന്നു. മാർച്ച് 7ാം തീയതി വെെദികനെ പുറത്താക്കിയതായി വത്തിക്കാനിൽ നിന്നും അറിയിപ്പ് ലഭിച്ചിരിക്കുന്നതായി സഭയുടെ ഡൽഹി കാര്യാലയം സ്ഥിതീകരിച്ചു. പുറത്താക്കൽ നടപടിക്കെതിരെ വെെദികന് അപ്പോസ്തോലിക വിഭാ​ഗത്തെ സമീപിക്കാമെന്നും പുറത്താക്കി കൊണ്ടുള്ള കത്തിൽ വിശ​ദമാക്കുന്നുണ്ട്.