മിനിമം ബാലന്‍സ് നിബന്ധനയും എസ്എംഎസ് ചാര്‍ജും പിന്‍വലിച്ച് എസ്ബിഐ

single-img
11 March 2020

എസ്ബിഐ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടൊപ്പം ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും പിൻവലിച്ചതായി അറിയിപ്പിൽ പറയുന്നു.

Support Evartha to Save Independent journalism

പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഗുണകരമാകും. ഇപ്പോൾ രാജ്യത്തെ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് ബാങ്ക് മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. അതേപോലെ തന്നെ മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു.

പുതിയ തീരുമാനത്തോടൊപ്പം എല്ലാ സേവിങ്സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തി. ഇതിന് മുൻപ് ബാങ്കിൽ ഒരു ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്.