മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു; ഭൂരിപക്ഷമില്ലാതെ കമല്‍നാഥ്

single-img
10 March 2020

ഭോപ്പാല്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമാകുന്ന മധ്യപ്രദേശിലെ 22-ാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയും രാജിവെച്ചു. മനോജ് ചൗധരി എം.എല്‍.എയാണ് രാജിവെച്ചത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായി. നിലവില്‍ 230 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണ കമല്‍നാഥ് സര്‍ക്കാരിന് ആവശ്യമുണ്ട്.92 കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ബിഎസ്പിയും ഒരു എസ്പി എംഎല്‍എയും നാല് സ്വത്ര്രന്തരും കമല്‍നാഥിന് പിന്തുണയുമായുണ്ട്.


തുള്‍സി സിലാവത്ത്, ഗോവിന്ദ് സിംദ് രജ്പുത്, പ്രഭുറാം ചൗധരി, ഇമാര്‍തി ദേവി, പ്രദ്യുന്‍മ സിംഗ് ഥോമര്‍, മഹേന്ദ്ര സിംഗ് സിസോദിയ, ഹര്‍ദീപ് സിംഗ് ദാംഗ്, ബജേന്ദ്രസിംദ് യാദവ്, ജസ്പാല്‍ ജാജി, ജസ്വന്ത് ജാതവ്, ശാന്തറാം സിരോണിയ, മുന്നാലാല്‍ ഗോയല്‍, രണ്‍വീര്‍ സിംഗ് ജാതവ്, ഒപിസ് ഭദോരിയ, കമലേഷ് യാദവ്, ഗിരിരാജ് ദന്തോദിയ, രഘുരാജ് കന്‍സാന, അയ്ദാല്‍ സിംഗ് കന്‍സാന, ബിയാസഹുലാല്‍ സിംഗ്, പങ്കജ് ചതുര്‍വേദി എന്നിവരാണ് രാജിവെച്ച മറ്റ് എം.എല്‍.എമാര്‍.