കൊറോണ: കൊച്ചിയിൽ നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർവേയ്സ്

single-img
10 March 2020

കേരളമാകെ കൊവിഡ് 19 ( കൊറോണ) ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ മസ്കറ്റിലേക്കുള്ള വിമാനങ്ങള്‍ ഭാഗികമായി റദ്ദാക്കി. മാര്‍ച്ച് 11, 13, 14 തീയതികളിൽ കൊച്ചിയിൽ നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള ഒമാൻ എയർവേസിന്‍റെ വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. കൊറോണ ഭീതി വ്യാപകമായതോടെഅന്താരാഷ്‌ട്ര തലത്തിലും വിമാന സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്.

നിലവില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്ക് നടത്തിവന്നിരുന്ന സര്‍വീസ്ഏപ്രില്‍ 24വരെ റദ്ദാക്കി. എയര്‍ ഇന്ത്യയാവട്ടെ- ഷാങ് ഹായി, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ 30വരെയാണ് റദ്ദാക്കിയത്. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള വിലക്ക് ഏപ്രില്‍ 17വരെ നീട്ടിയിട്ടുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചൈനയിലേക്കുള്ള സര്‍വിസ് ഖത്തര്‍ എയര്‍വെയ്സ്, ഒമാന്‍ എയര്‍ലൈന്‍സ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം സൗദി എയര്‍കമ്പനികളും റദ്ദാക്കല്‍ തുടര്‍ന്നു. ചൈനീസ് എയര്‍ലൈന്‍ കമ്പനികളും വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ലെബനന്‍, ഈജിപ്ത്, സിറിയ, ഇറാഖ്, ഇറ്റലി, കൊറിയ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും സൗദി അറേബ്യ റദ്ദാക്കി.