കൊറോണ: കോട്ടയം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള‍് അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍

single-img
10 March 2020

കേരളത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം 12 ആയ സാഹചര്യത്തില്‍ കര്‍ശന മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള‍് അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം വൈറസിനെതിരെയുള്ള ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് കടക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തിൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചിടും.

ഇതോടൊപ്പം തന്നെ മദ്രസുകളും അങ്കണവാടികളും കോളേജുകളും അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരിന്റെ കീഴിൽ നടത്തുന്ന പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവെക്കും. എല്ലാ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കും. സിനിമ കാണാൻ തിയേറ്ററില്‍ പോകുന്നത് ജനങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.