കൊറോണ: രണ്ടുവയസ്സുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

single-img
10 March 2020

 പത്തനംതിട്ടയിൽ  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസ്സുള്ള കുട്ടിക്കാണ് ഐസൊലേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധമുള്ള കുട്ടിയെയാണ് ഐസൊലേററ് ചെയ്തിരിക്കുന്നത്. 

പത്തനംതിട്ടയിലും കൊല്ലത്തും അഞ്ചുവീതവും കോട്ടയത്ത് മൂന്നുപേരുമാണ് ഐസലേഷനില്‍ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി ഇടപഴകിയ തൃശൂര്‍ ജില്ലയിലെ 11പേര്‍ നിരീക്ഷണത്തിലാണ്. 

നിലവിൽ പത്തനംതിട്ടയിൽ അഞ്ചും കൊച്ചിയിൽ ഒരാൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെയെല്ലാം ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് പുറമേ പതിമൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണം കണ്ടെത്തിയിരുന്നു. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 കോള്‍ സെന്ററിലെ എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.