‘ഈ കടുത്ത തീരുമാനം ജനങ്ങളെ സേവിച്ചു മതിവരാത്തതു കൊണ്ടു മാത്രമാണ്’; സിന്ധിയയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

single-img
10 March 2020

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ജോതിരാദിത്യ സിന്ധിയയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ജോതിരാദിത്യ സിന്ധിയ വെറും രാമന്‍ നായരോ അബ്ദുള്ളക്കുട്ടിയോ ടോംവടക്കനോ അല്ലെന്നും, ജനങ്ങളെ സേവിച്ചു മതിവരാത്തതിനാലാണ് ഈ കടുത്ത തീരുമാനം എടുത്തതെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.

കുറിപ്പിന്റെ പൂര്‍ണരൂപം

ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമന്‍ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല.

ഗ്വാളിയോര്‍ രാജകുടുംബാംഗം, മഹാറാണ ജിവാജി റാവുവിന്റെ പൗത്രന്‍, മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകന്‍, കശ്മീര്‍ മഹാരാജാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ കരണ്‍ സിങ്ങിന്റെ മരുമകന്‍; എല്ലാത്തിനും ഉപരി രാഹുല്‍ഗാന്ധിയുടെ വിശ്വസ്തന്‍.

തറവാട്ടു മണ്ഡലമായ ഗുണെയില്‍ തോറ്റതു മുതല്‍ രാജകുമാരന്‍ അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് കൂടി കിട്ടാതെ വന്നപ്പോള്‍ അസാരം മുഷിഞ്ഞു. അഹിംസാ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു, താമരപ്പൂങ്കാവനത്തില്‍ താമസം ഉറപ്പിച്ചു.

തെറ്റിദ്ധരിക്കരുതേ, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല, ജനങ്ങളെ സേവിച്ചു മതിവരാത്തതു കൊണ്ടു മാത്രമാണ് ഈ കടുത്ത തീരുമാനം.

ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല. ഗ്വാളിയോർ രാജകുടുംബാംഗം,…

Posted by Advocate A Jayasankar on Tuesday, March 10, 2020