കൊറോണ ഭീതിക്കിടെ മാസ്‌കുകളും മരുന്നുകളും മോഷ്ടിച്ചു; ഫാര്‍മസിസ്റ്റ് പിടിയില്‍

single-img
9 March 2020

രാജ്യമാകെ കൊറോണ ഭീതിയിൽ നിൽക്കവേ പൂണെയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ സുയാഷ് പന്ധാരെ (28)യെ മാസ്‌കുകളും മരുന്നുകളും മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. ആശിപത്രിയുടെ ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന എന്‍-95 മാസ്‌കുകളും ചില മരുന്നുകളും ഓയിന്‍മെന്റുകളുമുള്‍പ്പെടെ
35000 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്.

കഴിഞ്ഞ ദിവസംരാവിലെയാണ് ആശുപത്രി അധികൃതര്‍ മോഷണവിവരമറിഞ്ഞത്. അതിന്റെ പിന്നാലെ ഫാര്‍മസി സ്റ്റോറിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് മോഷണം കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്നേദിവസം രാവിലെ ഫാര്‍മസി സ്റ്റോര്‍ തുറക്കുന്നതിന് മുൻപുള്ള സമയം സുയാഷിനെ ഇവിടെ കണ്ടിരുന്നതായും കൈയ്യില്‍ വലിയ കവറുകണ്ടത് ചോദ്യം ചെയ്തപ്പോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോവുകയാണെന്നാണ് പറഞ്ഞതെന്നും അധികൃതര്‍ പോലീസിൽമൊഴി നല്‍കിയിരുന്നു.