മലയാളികളായ അമ്മയും മകളും ഡല്‍ഹിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

single-img
9 March 2020

ഡല്‍ഹിയിലെ താമസ സ്ഥലത്ത് എറണാകുളം സ്വദേശികളായ അമ്മയും മകളും മരിച്ച നിലയില്‍. സുമിത വാത്സ്യയേയും മകള്‍ സമൃത വാത്സ്യയേയുമാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Donate to evartha to support Independent journalism

ഇന്ന് രാവിലെ വീട്ട് ജോലിക്കാരി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ന്യൂ അശോക് നഗര്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നിലവില്‍ ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ട് പോയിരിക്കുകയാണ്.