യേശുക്രിസ്തു പ്രതിമ മാറ്റിയ സംഭവം; നാണംകൊണ്ട് തലകുനിയുന്നുവെന്ന് ജാവേദ് അക്തര്‍

single-img
8 March 2020


ബംഗളുരു: യേശു ക്രിസ്തു പ്രതിമ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പോലിസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയതിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍.ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേട് തോന്നുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാനായി പോലിസ് ക്രെയിന്‍ ഉപയോഗിച്ചാണ് യേശു ക്രിസ്തു പ്രതിമ ദേവനഹള്ളിയിലെ കുന്നിന്‍മുകളഇല്‍ നിന്ന് മാറ്റിയതെന്നും അദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സെമിത്തേരിക്കായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചതെന്നും ഇത്തരത്തിലുള്ള തീവഗ്രൂപ്പുകളുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാരുകള്‍ പെരുമാറാന്‍ പാടില്ലെന്നും അതിരൂപത വക്താവ് ജെ.എ.കന്തരാജ് പറഞ്ഞു