കൊറോണ ബാധിതരെ പാര്‍പ്പിച്ച ഹോട്ടല്‍ തകര്‍ന്ന് അപകടം; മരണം നാലായി

single-img
8 March 2020

ബീജിങ്: കൊറോണ ബാധ നിരീക്ഷിക്കുന്നതിനായി ആളുകളെ താമസിപ്പിച്ച ഹോട്ടല്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി.തെക്ക് കിഴക്കന്‍ ചൈനയിലാണ് കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരെ നിരീക്ഷിക്കുന്നതിനായി ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്നത്.

ഈ ഹോട്ടല്‍ തകര്‍ന്നാണ് അപകടമുണ്ടായത്. തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 71 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ ഇവരില്‍ 49 പേരെ രക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ ചിലരുടെ സ്ഥിതി അതിഗുരുതരമായി തുടരുകയാണെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു.