കൊറോണ: ഇറ്റലിയിൽ നിരീക്ഷണത്തിൽ 16,000,000 പേർ, പുറംലോകവുമായി ബന്ധമില്ലാതെ പത്തു പ്രവിശ്യകൾ; ഇറ്റലിയിൽ നിന്നുമെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

single-img
8 March 2020

യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ വ്യാപിക്കുകയാണ്. ചൈനയിൽ ആരംഭിച്ച കൊറോണ വെെറസ് യൂറോപ്പിനെ പിടിച്ചു കുലുക്കുന്നു. യൂറോപ്പിൽ കൊറോണ വെെറസ് ഏറ്റവുമധികം  റിപ്പോർട്ട് ചെയ്ത രാജ്യമായി മാറുകയാണ് ഇറ്റലി. വെെറസ് വ്യാപനം തടയാൻ ഒരു കോടി 60 ലക്ഷം പേരെയാണ് ഇറ്റലി മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇറ്റലിയുടെ വടക്കൻ പ്രവിശ്യയായ ലംപാഡിയിലാണ് ഇത്രയും ജനങ്ങളെ രോഗ ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് മാറ്റി പാർപ്പിച്ചിരിക്കുന്നത്. 

മുൻപെങ്ങുമില്ലാത്ത രീതിയിലുള്ള നീക്കമാണ് ഇറ്റാലിയൻ സർക്കാരിൻ്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു. യുറോപ്പിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വെെറസ് ബാധയാണിത്. ലംപാഡിയടക്കം പത്തു പ്രവിശ്യകളിൽ നിന്നും, ഒരാളെപോലും ഏപ്രിൽ മുന്നുവരെ പുറത്തേക്കു പോകാൻ അുദിക്കുന്നതല്ലെന്ന് ഇറ്റാലിയൻ പ്രധാമന്ത്രി ജിസഫ് കൊണ്ടേ അറിയിച്ചിരിക്കുന്നത്. 

ലംപാഡിയടക്കമുള്ള പത്തു പ്രവിശ്യകളിലെ ജനങ്ങളെ അവരവരുടെ വീടുകളിൽ തന്നെയാണ് നിരീക്ഷിച്ച് ചികിത്സിക്കുന്നത്. `എല്ലാ പൗരൻമാരുടെയും ആരോഗ്യമാണ് ഞങ്ങൾക്കു പ്രധാനം. നടപടി പലർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നറിയാം. നിങ്ങൾ ചെയ്യുന്നത് ഒരു വലിയ ത്യാഗമാണ്. എല്ലാവരും കൂടുതൽ ഉത്തരവദിത്വത്തത്തോടെ പെരുമാറേണ്ട സമയമാണിത്. നമ്മുടെ ആരോഗ്യത്തെക്കുറിച്ചും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ചും ഈ അവസരത്തിൽ നാം ഓർക്കണം´- പ്രധാനമന്ത്രി പറഞ്ഞു.  

ലോകമൊട്ടാകെ ഒരു ലക്ഷം പേർക്കാണ് കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വെെറസ് ബാധ സവളരെ ഗുരുതരമായ സ്ഥിതിവിശമഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിക്കഴിഞ്ഞു. 

ഇതിനിടെ മാലിദ്വീപിൽ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചു. മാലിദ്വീപിലെ ഒരു റിസോർട്ടിൽ ജോലിചെയ്യുന്ന രണ്ടുപേർക്കാണ് കൊറോണ പിടിപെട്ടത്. റിസോർട്ടിൽ എത്തിയ ഒരു ഇറ്റാലിയൻ വിനോദസഞ്ചാരിയിൽ നിന്നുമാണ് രോഗാധയുണ്ടായതെന്നാണ് അധികൃതർ പറയുന്നത്. 

ഇറ്റാലിയൻ യാത്രക്കാരടക്കം 2000 പേരുമായെത്തിയ കോസ്റ്റാ ഫോർച്ച്യൂണ എന്ന ആഡംബരക്കപ്പലിനെ കരയക്ക് അടുക്കുന്നതിൽ നിന്നും തായ്ലാൻഡ് മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്. കപ്പലിനുള്ളിൽ 64 ഇറ്റാലിയൻ യാത്രക്കാരുണ്ടെന്നാണ് മലേഷ്യൻ അധികൃതർ അറിയിക്കുന്നത്. മലേഷ്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിൽ വദേശിയരുമായെത്തുനന് എല്ലാ കപ്പലുകൾക്കും നിരോധനമേർപ്പെടുത്തിയതായി മലേഷൻ ദിനപത്രമായ `ദ സ്റ്റാർ´ റിപ്പോർട്ട് ചെയ്യുന്നു. 

ഇതിനിടെ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 50 വയസ്സു പ്രായമുളള ഇയാൾ പക്ഷേ വിദേശ യാത്രകൾ നടത്തിയതായൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇയാൾക്ക് കൊറോണ ബാധയുണ്ടായതെങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് കൊളംബിയ മേയർ മിറിയൽ ബൗസർ മാധ്യമങ്ങളെ അറിയിച്ചു.