ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് പണം അയച്ചില്ല; ദേഷ്യം തീര്‍ക്കാന്‍ മക്കളെ ക്രൂരമായി തല്ലുന്ന അമ്മ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

single-img
7 March 2020

ഇടുക്കിയില്‍ അമ്മ സ്വന്തം കുട്ടികളെ ക്രൂരമായി തല്ലി ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ചര്‍ച്ചയായിരിക്കുന്നത്. കണ്ണൂരിലേതു പോലുളള സംഭവം ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പോടെയാണ് വിഡിയോ ആളുകള്‍ ഷെയര്‍ ചെയ്യുന്നത്.

‘മറ്റൊരു ശരണ്യ ആവാതിരിക്കാന്‍ പ്രതികരിക്കു’ എന്ന തലക്കെട്ടോടെ മായ ആര്‍ വി എന്ന യുവതിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സോണിയ എന്ന യുവതിയാണ് വീഡിയോയില്‍ ഉള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുട്ടികളെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ രണ്ട് വീഡിയോകളാണ് പ്രചരിക്കുന്നത്.

കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കാനുള്ള ശ്രമമാണ് യുവതി നടത്തുന്നത്. നിങ്ങളുടെ അച്ഛന്‍ ചിലവിന് കാശ് അയക്കുന്നില്ലെന്ന് യുവതി വീഡിയോയില്‍ പറയുന്നുമുണ്ട്. എന്നാല്‍ യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എന്നാല്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധിപേരാണ് രോഷാകുലരായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ കൈയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കണമെന്നും യുവതിയെ ശിക്ഷിക്കണമെന്നും നിരവധിപേര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.