ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ മത്സരാർത്ഥിക്ക് നാട്ടുകാരുടെ തല്ല്

single-img
6 March 2020

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ മത്സരാർത്ഥിക്ക് നാട്ടുകാരുടെ തല്ല്. തെലുങ്ക് ബിഗ്ബോസ് സീസൺ ത്രീ ജേതാവ് ഗായകൻ രാഹുൽ സിപ്ലിഗുഞ്ജിനെയാണ് കെെയേറ്റം ചെയ്തത്. മത്സരാർത്ഥിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഹെെഗരാബാദിലെ ഗച്ചിബൗളിയിൽ ഒരു പബ്ബിൽ നടന്ന തർക്കത്തിനിടെയായിരുന്നു സംഭവം. ഒരു കൂട്ടം ആളുകൾ ചേർന്ന് രാഹുലിനെയും സുഹൃത്തിനേയും ഉപദ്രവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തൻ്റെ പെൺ സുഹൃത്തിനെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് അക്രമികൾ തന്നെ ആക്രമിച്ചതെന്നാണ് രാഹുൽ പറയുന്നത്. 

അക്രമത്തിനിടയിൽ രാഹുലിനെ ബിയർ ബോട്ടിൽകൊണ്ട് അടിക്കുകയായിരുന്നു. രാഹുലിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.ബുധനാഴ്ച ദിവസം രാത്രി 11.45ഓടെയാണ് പബ്ബിൽ കലഹം നടന്നത്. തർക്കത്തിനിടയിൽ ഒരാൾ തന്റെ തലയിൽ ബിയർബോട്ടിൽകൊണ്ട് അടിച്ചെന്നും രാഹുൽ പൊലീസിനോട് പറ‌ഞ്ഞു.

ആക്രമികൾക്ക് നഗരത്തിലെ എ.എൽ.എയുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.