കൊറോണ; നാവികാഭ്യാസം മിലന്‍ 2020 മാറ്റിവെച്ചു

single-img
3 March 2020


ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേന ആതിഥ്യം വഹിക്കുന്ന സംയുക്ത നാവികാഭ്യാസം മിലന്‍ 2020 മാറ്റിവെച്ചു. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 18 മുതല്‍ 28 വരെ വിശാഖപ്പട്ടണത്താണ് നാവികാഭ്യാസം നടത്താനിരുന്നത്. 1995 മുതലാണ് ഇന്ത്യന്‍ നാവികസേന മിലന്‍ സംയുക്ത നാവിക അഭ്യാസം ആരംഭിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് മിലന്‍ സംഘടിപ്പിക്കാറുള്ളത്.

ഇന്ത്യന്‍ നാവികസേന മാര്‍ച്ച് 18 മുതല്‍ 28 വരെ നടത്താനിരുന്ന വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന സംയുക്ത നാവികാഭ്യാസം മാറ്റിവെക്കുന്നതായി സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയെയും യാത്രാവിലക്കുകളെയും പരിഗണിച്ചാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.