അച്ഛൻ തന്നെയാണ് എല്ലാം: ധ്രുവിനു വേണ്ടി ക്ലാപ് ബോയ് ആയും മോഡലായും നടൻ വിക്രം; ആ ചിത്രങ്ങൾക്കു പിറകിൽ

single-img
3 March 2020

‘നിങ്ങൾ എല്ലാവരും പറയാറില്ലേ വിക്രം സാറിന്റെ ഡെഡിക്കേഷനെക്കുറിച്ച്. എന്നാൽ ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം ത്യജിച്ച സമയവും പരിശ്രമമും മറ്റൊരു സിനിമയ്ക്കും ഉപയോഗിച്ചിട്ടുകാണില്ല. അച്ഛൻ നല്ല നടനാണെന്ന് എനിക്കറിയാം, അതിലുപരി നല്ല അച്ഛൻ കൂടിയാണ് അദ്ദേഹം. അപ്പയില്ലാതെ ഞാൻ ഒന്നുമില്ല. എന്റെ അഭിനയവും സംസാരവും നടപ്പവുമൊക്കെ അപ്പ തന്നെയാണ്. അപ്പയുടെ മറ്റൊരു അവതാരത്തെയാണ് നിങ്ങൾ കാണുന്നത്. അദ്ദേഹത്തിനൊരു 22 വയസ്സിരുന്നാൽ എന്ത് ചെയ്യുമോ അത് തന്നെയാണ് സിനിമയിൽ അഭിനയിച്ചരിക്കുന്നത്.’– നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിന്റെ വാക്കുകളാണിവ. തന്റെ ആദ്യ സിനിമയായ ആദിത്യ വർമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു അച്ഛന്റെ സ്നേഹത്തെപ്പറ്റിയുള്ള ധ്രുവിന്റെ വാക്കുകൾ.

ഇപ്പോഴിതാ ആദിത്യ വർമയുടെ സെറ്റിൽ നിന്നുള്ള അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുയയാണ്. ഒരു കുഞ്ഞ് കുട്ടിയെ നടക്കാൻ പഠിപ്പിക്കുന്നത് പോലെ കരുതലോടെയുള്ള വിക്രമിന്റെ ഇടപെടലുകളിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകരും.

ആദിത്യ വര്‍മ എന്ന ചിത്രത്തിന് പിന്നില്‍ പിതാവായ വിക്രമിന്റെ സാന്നിധ്യമുണ്ടെന്ന് ധ്രുവ് വിക്രം പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം സിനിമയുടെ തിരക്കുകൾ പോലും മാറ്റിവച്ചാണ് മകന്റെ സിനിമയ്ക്കായി അദ്ദേഹം സഹകരിച്ചത്. ചിലപ്പോൾ ക്ലാപ് ബോയ് ആയും ലൊക്കേഷൻ മാനേജർ ആയും സംവിധാന സഹായിയായും സിനിമയ്ക്കൊപ്പം വിക്രം നിലനിന്നു.

സിനിമയിലെ ചില രംഗങ്ങൾ അഭിനയിച്ച് കാണിച്ച മോഡലായും അദ്ദേഹം മാറിയിരുന്നു. ആദിത്യ വർമയുടെ സെറ്റിൽ എല്ലാ ദിവസവും എത്തിയിരുന്ന വിക്രം ചെറിയ കാര്യങ്ങളിൽപ്പോലും ശ്രദ്ധാലുവായിരുന്നു. അച്ഛനും മകനും എന്നതിലുപരി സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന ഇരുവരുടെയും രീതി നേരത്തെ തന്നെ സംസാര വിഷയമായിരുന്നു.