രാധിക ശരത് കുമാര്‍ എന്റെ അമ്മയല്ല ; സത്യം വെളിപ്പെടുത്തി വരലക്ഷ്മി

single-img
3 March 2020

സിനിമാ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ശരത് കുമാറും രാധികയും. വിവാഹ ശേഷവും രാധിക അഭിനയരംഗത്ത് സജീവമാണ്. ശരത് കുമാറിന്റെ മകളായ വരലക്ഷ്മിയും സിനിമയില്‍ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു.

Support Evartha to Save Independent journalism

ഇപ്പോഴിതാ ഏറെ നാളത്തെ പ്രോക്ഷകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വരലക്ഷ്മി. യഥാര്‍ത്ഥത്തില്‍ രാധിക തന്റെ അമ്മയല്ല എന്നാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തില്‍ രാധിക ശരത്കുമാറിനെ ‘ആന്റി’ എന്ന് അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

അവര്‍ ഒരിക്കലും എന്റെ അമ്മയല്ല. അവര്‍ എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്. ഞാന്‍ അവരെ ആന്റി എന്നെ വിളിക്കൂ. പക്ഷേ അവരുമായി അടുത്ത ബന്ധമുണ്ടെന്നും താരം പറഞ്ഞു. അച്ഛന്‍ ശരത്കുമാറും രാധിക ശരത്കുമാറും വളരെ സന്തോഷത്തോടെ യാണ് ജീവിക്കുന്നത്. രാധികയുടെ മകള്‍ റയാന്, ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞു.

ഛായ ദേവിയാണ് വരലക്ഷ്മിയുടെ അമ്മ. പൂജ എന്ന സഹോദരി കൂടിയുണ്ട് വരലക്ഷ്മിക്ക്. 2001ലാണ് ശരത്കുമാര്‍ രാധികയെ കല്യാണം കഴിച്ചത്. വിവാഹസമയത്ത് രാധികയ്ക്ക് റയാന്‍ എന്ന് പേരുള്ള ഒരു മകള്‍ കൂടെ ഉണ്ടായിരുന്നു. അച്ഛന്റെ സ്ഥാനത്തുനിന്ന് ശരത്കുമാര്‍ തന്നെയാണ് ആ മകളുടെ കല്യാണം നടത്തിയത്.