മോഹന്‍ലാലിന്റെ മരയ്ക്കാറിനെതിരെ മരയ്ക്കാര്‍ കുടുംബം രംഗത്ത്; ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് പരാതി

single-img
2 March 2020

മോഹന്‍ ലാല്‍ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതകഥയാണ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. എന്നാല്‍ ചിത്രത്തിനെതിരെ രംഗത്തുവന്നനിരിക്കുകയാണ് മരയ്ക്കാര്‍ കുടുംബം.

ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്നും കുഞ്ഞാലി മരയ്ക്കാരെ അപമാനിക്കുകയടാണെന്നുമാണ് മരയ്ക്കാര്‍ കുടുംബത്തിന്റെ വാദം. സിനിമയുടെ പ്രദര്‍ശനം വിലക്കണ മെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 26 നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.ഈ സാഹചര്യത്തിലാണ് മരയ്ക്കാര്‍ കുടുംബാംഗമായ മുഫീദ അറാഫത്ത് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം ചരിത്രത്തെ വളച്ചൊടിക്കലാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കുഞ്ഞാലി മരക്കാരുടെ വേഷവും പ്രണയവും ഭാഷയുമൊക്കെ മരക്കാറെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.സിനിമ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മുതല്‍ വിതരണക്കാരായ മാക്സ്ലാബ് സിനിമാസ് വരെയുള്ള 11 പേരാണ് എതിര്‍കക്ഷികള്‍. മോഹന്‍ലാലിന് പുറമെ മകന്‍ പ്രണവ് മോഹന്‍ലാലും മഞ്ജു വാര്യരും പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനുമടക്കമുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.