മോഹൻലാലിന് നാല്, മമ്മൂട്ടിക്ക് രണ്ട്: സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കായി മത്സരിക്കുന്നത് 119 ചിത്രങ്ങൾ

single-img
2 March 2020

2019ലെ സംസഎ്ഥാന ചലച്ചിത്ര അവാർഡുകൾക്കായി മത്സരിക്കുന്നത് 119 ചിത്രങ്ങൾ. 120 ചിത്രങ്ങളായിരുന്നു ആദ്യം എത്തിയതെങ്കിലും  ഒരു ചിത്രത്തെ ഒഴിവാക്കിയായിരുന്നു അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇത്തവണ സൂപ്പർതാരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ അവാർഡിനായി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

മോഹൻലാലിന്റെ നാല് ചിത്രങ്ങളും മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ലൂസിഫർ, ബിഗ് ബ്രദർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എ്ന്നീ ചിത്രങ്ങളാണ് മോഹൻലാലിൻ്റേതായി മത്സരത്തിനെത്തുന്നത്. മമ്മൂട്ടിയുടെ മാമാങ്കം, ഉണ്ട എന്നീ രണ്ട് ചിത്രങ്ങളും അദ്ദേഹം അതിഥി താരമായി അഭിനയിച്ച പതിനെട്ടാംപടി എന്ന ചിത്രവും പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. 

പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള കുമ്പളങ്ങി നെെറ്റ്സ്, പ്രതി പൂവൻകോഴി, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളാെക്കെ വിവിധ വിഭാഗങ്ങളിലായി കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്.