ദില്ലിയിലേത് ബിജെപിയുടെ അനുവാദത്തോടെ നടന്ന ആസൂത്രിത വംശഹത്യ: മമത ബാനര്‍ജി

single-img
2 March 2020


കൊല്‍ക്കത്ത: ദില്ലിയില്‍ നടന്നത് കലാപമല്ല ആസൂത്രിത വംശഹത്യയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഗോലി മാരോ സാലോംകോ മുദ്രാവാക്യങ്ങള്‍ ബംഗാളില്‍ അനുവദിക്കില്ല. ഇത് ദില്ലിയല്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമം നടപ്പാക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. വടക്ക് കിഴക്ക് ദില്ലിയില്‍ നടന്ന കലാപം വര്‍ഗീയകലാപമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അത് ആസൂത്രിതമായ വംശഹത്യയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

നിഷ്‌കളങ്കരായ ആളുകളെ കൊല്ലുന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും മനുഷ്യരുടെ മൃതദേഹങ്ങള്‍ ഓടയില്‍ നിന്നാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഏകാധിപതികളെ വലിച്ച് താഴെയിടുന്നത് വരെ നമുക്ക് വിശ്രമമില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു