നിര്‍ഭയാകേസ്; വധശിക്ഷയ്ക്ക് രണ്ട് ദിവസം ബാക്കി നില്‍ക്കേ വീണ്ടും ദയാഹര്‍ജിയുമായി പ്രതി

single-img
1 March 2020

ന്യൂദല്‍ഹി: നിര്‍ഭയാ കേസ് പ്രതിയായ അക്ഷയ്കുമാര്‍ സിങ് രാഷ്ട്രപതിക്ക് മുമ്പാകെ വീണ്ടും ദയാഹര്‍ജി സമര്‍പ്പിച്ചു. ശനിയാഴ്ചയാണ് അക്ഷയ് ദയാഹര്‍ജി നല്‍കിയത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്ന് അക്ഷയ് കുമാറിന്റെ വാദം.അതേസമയം മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയാ കേസ് പ്രതികളായ നാലുപേരില്‍ രണ്ട് പേര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തിങ്കളാഴ്ചയാണ് ഹര്‍ജി പരിഗണനക്ക് എടുക്കുക. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികള്‍ നാലുപേരുടെയും വധശിക്ഷ നടപ്പാക്കണമെന്ന് കഴിഞ്ഞ മാസം ദില്ലി പട്യാലഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. അതേസമയം അക്ഷയ് സിങിന്റെ ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര പ്രധാന് നോട്ടീസ് അയച്ചു.