വികൃതി കളിച്ചതിന് 15കാരനെ കഴുത്തുഞെരിച്ച് കൊന്നു

single-img
1 March 2020

മുംബൈ: വികൃതി കളിച്ചതിന് പതിനഞ്ചുകാരനെ മധ്യവയസ്‌കന്‍ കൊലപ്പെടുത്തി. മുംബൈയിലെ സബര്‍ബന്‍ ഖട്ടകോപറിലാണ് സംഭവം. ശിവമ്പു പവാറാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയായ ഹിമത് ഗ്യാനി (68)നെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വികൃതി കളിച്ചതിന് കുട്ടിയെ വീട്ടില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പോലിസെത്തിയപ്പോഴും ഇയാള്‍ ഭിന്നശേഷിക്കാരനായതിനാല്‍ ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് പോലിസ് പറഞ്ഞത്.ഇയാള്‍ക്ക് എതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.