ദേവനന്ദയെ കാണാതാകുന്നതിനും 15 വർഷം മുമ്പ് അപ്രത്യക്ഷനായ രാഹുലിനെ കണ്ടെത്താൻ സാധിക്കുമോ? പുതിയ ചിത്രവുമായി സോഷ്യൽ മീഡിയ

single-img
29 February 2020

സംസ്ഥാനത്തിൻ്റെ കണ്ണുനനയിച്ച ദിനമായിരുന്നു കഴിഞ്ഞു പോയത്. ദേവനന്ദയെന്ന പൊന്നുമോൾ മലയാളികളുടെ മനസ്സിൽ തീർത്ത വേദന അത്രപെട്ടെന്ന് മാറില്ല. കുട്ടിയെ കാണാതായ നിമിഷം മുതൽ ഒരു ഏവരുടെയും, നെഞ്ചിൽ ഒരു വിങ്ങലായിരുന്നു. പക്ഷേ പ്രതീക്ഷകളെല്ലാം ഊതിക്കെടുത്തി കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ അവൾ യാത്രയായ വാർത്തയറിഞ്ഞു. പൊട്ടിക്കരഞ്ഞ് കരച്ചിലടക്കിയവരുമാണ് നമ്മൾ. ഇനിയും ഏറെനാൾ ആ കുഞ്ഞുമുഖം ഓരോ മനസുകളേയും അസ്വസ്ഥമാക്കുമന്നുള്ളതും വസ്തുതയാണ്. 

ദേവനന്ദയെ കേരളം മുഴുവൻ പലരീതിയിൽ തിരഞ്ഞപ്പോൾ വർഷങ്ങൾക്കു മുമ്പ് നെഞ്ചു വിങ്ങി തൻ്റെ മകനെ കാത്തിരിക്കുന്ന ഒരമ്മയും കരയുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് കാണാതായ രാഹുലെന്ന പൊന്നുമോനെ ഓർത്ത് നീറി നീറി കഴിയുന്ന അമ്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്. ആലപ്പുഴയിലെ വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് രാഹുൽ അപ്രത്യക്ഷനായത്. 

സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും അന്ന് യാതൊരു തുമ്പും ലഭിച്ചില്ല. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ എന്ന പ്രതീക്ഷയിലാണ് മിനി എന്ന ആ അമ്മ ഇന്നും കരയുന്നത്.  ഇതിനിടെ മലയാള മാധ്യമങ്ങളിലുൾപ്പെടെ പ്രസിദ്ധീകരിച്ച രാഹുലിൻ്റെ തിരോധാന വാർത്തകളെ ഉദ്ധരിച്ച് ജിൻഷ ബഷീർ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പിട്ടിരിക്കുകയാണ്. 

രാഹുലിൻ്റെ പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ച് ഈ അച്ഛനും അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. കാണാതായിട്ടു പത്തുവർഷം കഴിഞ്ഞതിനാൽ‍ രാഹുലിനെ കണ്ടാൽ തിരിച്ചറിയാൻ‍ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കൾ‍ക്കുണ്ട്. രാഹുൽ‍ ഇപ്പോൾ‍ കാഴ്ചയിൽ‍ എങ്ങനെയായിരിക്കും എന്ന ചിന്തയാണ് ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ‍ പ്രേരിപ്പിച്ചതെന്നു ജിൻഷ പറയുന്നു. കുറിപ്പിനൊപ്പം ശിവദാസ് വാസു വരച്ച ചിത്രവും ജിൻഷ പോസ്റ്റിയലിട്ടുണ്ട്. 

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ആലപ്പുഴയിൽ നിന്നു കാണാതായ രാഹുലിനായുള്ള അമ്മയുടെ കാത്തിരിപ്പു തുടരുകയാണ്. 2005 മേയ് 18 നായിരുന്നു രാഹുലിനെ കാണാതായത്. ഏഴു വയസുള്ള രാഹുലിനെ ആലപ്പുഴയിലെ വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്. ലോക്കൽ‍ പോലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവിൽ‍ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. രാഹുലിന്റെ അമ്മ മിനിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ട്. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? അച്ഛൻ രാജുവിനും അമ്മ മിനിയ്ക്കുമൊപ്പം ഇപ്പോൾ കാത്തിരിക്കാൻ ഒരാൾ കൂടിയുണ്ട്. രാഹുലിന്റെ കുഞ്ഞനുജത്തി ശിവാനി. പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ച് ഈ അച്ഛനും അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു.

കാണാതായിട്ടു പത്തുവർഷം കഴിഞ്ഞതിനാൽ‍ രാഹുലിനെ കണ്ടാൽ തിരിച്ചറിയാൻ‍ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കൾ‍ക്കുണ്ട്. രാഹുൽ‍ ഇപ്പോൾ‍ കാഴ്ചയിൽ‍ എങ്ങനെയായിരിക്കും എന്ന ചിന്തയാണ് ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ‍ പ്രേരിപ്പിച്ചത്. സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന കാലത്ത് നടന്ന ഈ സംഭവത്തിനെക്കുറിച്ച് എന്തെങ്കിലും സൂചനകൾ നല്കാൻ ആർക്കെങ്കിലും സാധിക്കുമോ?

ആലപ്പുഴയിൽ നിന്നു കാണാതായ രാഹുലിനായുള്ള അമ്മയുടെ കാത്തിരിപ്പു തുടരുകയാണ്. 2005 മേയ് 18 നായിരുന്നു രാഹുലിനെ കാണാതായത്….

Posted by Jinsha Basheer on Friday, February 28, 2020