ശരണ്യയുടെ ആദ്യ പദ്ധതി പൊളിച്ചത് കടൽ; രണ്ടാം പദ്ധതി അതിബുദ്ധിയും

single-img
28 February 2020

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ കാമുകൻ നിധിൻ്റെ പങ്കും തെളിഞ്ഞിരിക്കുകയാണ്. പ്രതി ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിധിൻ കുറ്റക്കാരനാണെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റും നടന്നുകഴിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തി അത് ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവെച്ച് നിധിനുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമമാണ് ശരണ്യ നടത്തിയതെന്നും പൊലീസ് സൂചിപ്പിച്ചു. 

എന്നാൽ ശരണ്യയുടെ ആദ്യ പദ്ധതി കുഞ്ഞിനെ കൊലപ്പെടുത്തി അത് ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നില്ലെന്നാണ് ശരണ്യയുടെ തന്നെ മൊഴിയിലൂടെ പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തി നിധിനൊപ്പം ജീവിക്കാനുള്ള പദ്ധതി ശരണ്യ തയ്യാറാക്കിയിരുന്ന്നു ശരണ്യ ഭർത്താവ്  പ്രണവിനെ രാത്രി വിളിച്ചു വരുത്തിയത്. കുട്ടിയെ കാണാതായാല്‍ പ്രണവ് കൊണ്ടുപോയതാകാമെന്ന് മറ്റുള്ളവര്‍ കരുതിക്കൊള്ളും എന്നായിരുന്നു ശരണ്യയുടെ കണക്കുകൂട്ടല്‍.

അതിൻ്റെ ഭാഗമായി കുട്ടിയെ പ്രണവ് എടുത്തു കൊണ്ടുപോകുമെന്ന് നേരത്തേ തന്നെ ശരണ്യ മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ശരണ്യയുടെ കണക്കുകൂട്ടല്‍ തെറ്റിയത് കടലില്‍ എറിഞ്ഞ കുട്ടിയുടെ ജഡം കടപ്പുറത്ത് അടിഞ്ഞതോടെയാണ്. തുടർന്ന് പിടിച്ചു നിൽക്കാനായി പ്രണവിനെ കൊലപാതകിയാക്കാനായി ശരണ്യയുടെ പിന്നത്തെ ശ്രമം. എന്നാൽ ശരണ്യയുടെ വസ്ത്രത്തിലെ ഫോറൻസിക് പരിശോധന കള്ളം തഴിയിക്കുകയായിരുന്നു. 

കേസ് അന്വേഷണം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പിതാവിന് പകരം പ്രതിയായത് മാതാവും അവരുടെ കാമുകനുമാണെന്നുള്ളതാണ് യാഥാർത്ഥ്യം. സംഭവത്തില്‍ പോലീസിൻ്റെ സംശയത്തില്‍ ആദ്യം ശരണ്യയുടെ കാമുകൻ നിധിന്‍ ഉണ്ടായിരുന്നില്ല. കാമുകന്‍ ഉണ്ടെന്ന് പോലീസ് അറിയാതിരിക്കാന്‍ ശരണ്യ പരമാവധി ശ്രമിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. 

പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ശരണ്യയ്ക്ക് നിധിന്‍ ഫോണ്‍ ചെയ്തപ്പോഴും അപരിചിതയെ പോലെ ആയിരുന്നു ശരണ്യ ഫോണ്‍ അറ്റന്റ് ചെയ്തത്. എന്നാല്‍ നിധിന്‍ കാട്ടിയ അമിത സ്വാതന്ത്ര്യം ശരണ്യയും നിധിനും തമ്മില്‍ ആഴത്തില്‍ ബന്ധമുണ്ടെന്ന വിലയിരുത്തലിലേക്ക് പോലീസ് എത്തി. കസ്റ്റഡിയില്‍ ഇരിക്കെ ശരണ്യയെ നിധിന്‍ വിളിച്ചത് 17 തവണയായിരുന്നു.