പുല്‍വാമ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത തെറ്റ്: എന്‍ഐഎ

single-img
27 February 2020

ജമ്മു കാശ്മീരിലെ പുല്വാമയില്‍ നടന്ന ഭീകരാക്രമണ കേസിലെ പ്രതിക്ക് പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഐഎ. കേസ് അന്വേഷണം നടത്തിയ പ്രതിയായ യൂസഫ് ചോപ്പാനെ ജാമ്യത്തില്‍ വിട്ടത് എന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത.

പക്ശെഇതരതില് പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നാണ് എന്‍ഐഎയുടെ വിശദീകരണം. ആവശ്യമായ തെളിവ് വേണ്ടതിനാലാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതെന്നാണ് എന്‍ഐഎ നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. അവധിക്ക് ശേഷം മടങ്ങുന്ന 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം മൂന്നേകാലോടെ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാവേറായ ഭീകരന്‍ ഓടിച്ച് വന്ന കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്. 76-ാം ബറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.