വ്യാജഏറ്റുമുട്ടല്‍ കേസ് പ്രതിയായിരുന്ന ഡി ജി വന്‍സാരെയ്ക്ക് സ്ഥാനകയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

single-img
26 February 2020

ദില്ലി: ഇസ്രത്ത് ജഹാന്‍ കേസ് അടക്കമുള്ള നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ പ്രതിയായിരുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ ഡി.ജി വന്‍സാരെയ്ക്ക് സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. സര്‍വീസില്‍ നിന്ന് വിരമിച്ച അദേഹത്തിന് ഐജിയായാണ് സ്ഥാനക്കയറ്റം നല്‍കിയത്.

വന്‍സാരെ പ്രതിയായിരുന്ന രണ്ട് കേസുകളില്‍ വെറുതെ വിട്ടതിനെ തുടര്‍ന്നാണ് നടപടി. അദേഹത്തിന്റെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. വന്‍സാരെ ഡിഐജി ആയിരിക്കെയായിരുന്നു ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. വ്യാജഏറ്റുമുട്ടല്‍ കേസില്‍ എട്ടുവര്‍ഷം ജയിലായിരുന്നു അദേഹം.