കപില്‍മിശ്രയെ വിമര്‍ശിച്ച ഗൗതം ഗംഭീറിനെ തള്ളി ബിജെപി

single-img
26 February 2020

ദില്ലി: ദില്ലിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ കപില്‍ മിശ്രയെ വിമര്‍ശിച്ച ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ പാര്‍ട്ടി രംഗത്ത്. ദില്ലിയിലെ അക്രമങ്ങള്‍ക്ക് കപില്‍ മിശ്രയാണ് ഉത്തരവാദിയെന്ന വിധത്തിലുള്ള ചില നേതാക്കളുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു പറഞ്ഞു. കപില്‍ശര്‍മയുടെ വാക്കുകള്‍ സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണ്.

അദേഹം അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് പറഞ്ഞതിനോട് താന്‍ യോജിക്കുന്നില്ലെന്നും ശ്യാം ജാജു പറഞ്ഞു.ഇന്നലെയാണ് കപില്‍മിശ്രയ്ക്ക് എതിരെ ഗൗതംഗംഭീര്‍ പരസ്യമായി രംഗത്തെത്തിയത്. കപില്‍ മിശ്ര ഏത് പാര്‍ട്ടിയിലുള്ളയാളായാലും പ്രകോപനപരമായി പ്രസംഗിച്ചാല്‍ ശക്തമായി നടപടിയെടുക്കണമെന്നായിരുന്നു അദേഹം പറഞ്ഞത്.