ദില്ലിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 , പൗരത്വഅനുകൂലികള്‍ വീടിന് തീവെച്ചതിനെ തുടര്‍ന്ന് 85കാരി വെന്തുമരിച്ചു

single-img
26 February 2020

ദില്ലി: പൗരത്വഅനുകൂലികള്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം കൂടി. 27 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.രണ്ട് ആശുപത്രികളിലായി ഗുരുതര പരിക്കുകളെ തുടര്‍ന്ന് ചികിത്സയിലുള്ളവരാണ് മരിച്ചത്. അതേസമയം പൗരത്വഅനുകൂലികള്‍ വീടിന് തീവെച്ചതിനെ തുടര്‍ന്ന് 85 വയസുകാരി വെന്തുമരിച്ചു. അഖ്ബാരിയാണ് കൊല്ലപ്പെട്ടത്.

ആയുധങ്ങളുമായി ഇരച്ചെത്തിയ നൂറോളം അക്രമികള്‍ ഗ്രാമി എക്‌സ്റ്റന്‍ഷനിലുള്ള ഇവരുടെ വീട് വളയുകയും തീവെക്കുകയുമായിരുന്നു. അഖ്ബാരിയുടെ മകന്‍ പുറത്തുപോയ സമയമായിരുന്നു സംഭവം. വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങള്‍ നാലുനില കെട്ടിടത്തിന് മുകളില്‍ കയറി രക്ഷപ്പെട്ടെങ്കിലും ഇവര്‍ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.അതിനിടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും അക്രമികള്‍ കവര്‍ന്നതായി വീട്ടുടമസ്ഥനായ സല്‍മാനി അറിയിച്ചു.