എന്നെ എന്തിനാ എന്റെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്തേക്കെടുത്തത്?; സോഷ്യല്‍ മീഡിയയില്‍ വൈറലായി നവജാതശിശുവിന്റെ മുഖഭാവം

single-img
25 February 2020

നവജാത ശിശുക്കളുടെ ചിത്രങ്ങൾ എന്നും കാഴ്ചക്കാരിൽ ഓമനത്തമുണർത്തുന്നവയാണ്. എന്നാൽ പ്രസവമെടുത്ത ഡോക്ടറുടെ കൈകളിരുന്ന് ഡോക്ടറുടെ മുഖത്തേക്ക് രൂക്ഷമായി നോക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.അമ്മയുടെ വയറ്റില്‍ സുഖമായി കഴിഞ്ഞ എന്നെ എന്തിനാ പുറത്തെടുത്തത് എന്ന ഭാവമായിരുന്നു നോട്ടത്തില്‍

ബ്രസീസിലെ റിയോ ഡി ജെനീറോയിൽ ഫെബ്രുവരി 13 ന് ജനിച്ച പെൺകുഞ്ഞാണ് തന്റെ നോട്ടത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ഡയാന ഡി ജീസസ് ബാർബോസ എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ചയുടൻ കരയാതിരുന്ന കുഞ്ഞിനെ കരയിക്കാൻ ഡോക്ടർമാർ ശ്രമിച്ചു. എന്നാൽ കുഞ്ഞ് അവരെ രൂക്ഷമായി നോക്കുകയായിരുന്നു. പ്രസവ ദൃശ്യങ്ങള്‍ പകർത്താൻ യുവതിയുടെ കുടുംബം നിയമിച്ച ഫോട്ടോഗ്രാഫറായ റോഡ്രിഗോ കുൻസ്റ്റമാൻ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

കുൻസ്റ്റമാനും, കുഞ്ഞിന്റെ കുടുംബാംഗങ്ങളും ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.പൊക്കിൾ കൊടി മുറിച്ച ശേഷം കുഞ്ഞ് കരഞ്ഞുവെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്.പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഏതായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.