ട്രംപിന്റെ സന്ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി, ദില്ലിയില്‍ സംഘര്‍ഷം രൂക്ഷം; മരണം നാലായി

single-img
24 February 2020

ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ പൗരത്വഭേദഗതി പ്രതിഷേധ കേന്ദ്രങ്ങളിലെ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് പ്രതിഷേധസമരക്കാരുമാണ് മരിച്ചത്. പോലിസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് പൗരത്വഅനുകൂലികള്‍ പെട്രോള്‍ ബോംബെറിയുകയും കല്ലേറ് നടത്തുകയും വെടിവെയ്ക്കുകയും ചെയ്തതായാണ് വിവരം. പൗരത്വഭേദഗതിയില്‍ മുസ്ലിംങ്ങളെ തെരഞ്ഞ് പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാള്‍ കൊല്ലപ്പെട്ടു.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ മറ്റൊരാള്‍ ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാലാണ്. കല്ലേറില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റാണ് അദേഹം മരിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദില്ലി സന്ദര്‍ശിക്കാനിരിക്കെയാണ് സംഘര്‍ഷം അരങ്ങേറുന്നത്. ദില്ലിയില്‍ ഭജന്‍പുര,മൗജ്പൂര്‍ അടക്കമുള്ള പത്ത് സ്ഥലങ്ങളില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.