പൗരത്വ അനുകൂലറാലിയുടെ മറവില്‍ ബിജെപി പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നു; ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടു

single-img
24 February 2020

ദില്ലി: പൗരത്വഭേദഗതിക്ക് എതിരെ ദല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ നടക്കുന്ന പ്രതിഷേധക്കാരുമായി ബിജെപിയുടെ അനൂകൂല റാലികളില്‍ പങ്കെടുക്കുന്നവര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനെ തുടര്‍ന്ന് സമരം സംഘര്‍ഷത്തിലേക്ക് വഴിമാറി. ഭജന്‍പുര,മൗജ്പൂര്‍ എന്നിവിടങ്ങളിലെ സമരം പോലിസുമായി സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ ഒരു പോലിസുകാരന് ജീവന്‍ നഷ്ടമായി. ഹെഡ്‌കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് മരിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ ദില്ലിയില്‍ പത്ത് സ്ഥലങ്ങളില്‍ പോലിസ് നിരോധാജ്ഞ പ്രഖ്യാപിച്ചു.

പ്രതിഷേധം നടക്കുന്ന ഇടങ്ങളിലേക്കാണ് ബിജെപിയുടെ പൗരത്വനിയമം അനുകൂലിച്ച് പ്രകടനം നടത്തുന്നത്. ഇതാണ് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഇന്നലെയും വിവിധ സ്ഥലങ്ങളില്‍ സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്ന സമരക്കാര്‍ക്ക് നേരെ ബിജെപി പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് രണ്ട് വിഭാഗവും പരസ്പരം കല്ലേറ് നടത്തി. ഇന്നും നടന്ന സംഘര്‍ഷത്തിനിടെ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചതായും വിവരമുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാനായി പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അര്‍ധസൈനികര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ