ഗവണ്‍മെന്റ് ലോ കോളേജ് അധ്യാപകന്‍ ഡോ. എ സുഹൃത് കുമാറിനെതിരെ കേരള സര്‍വകലാശാലയുടെ നടപടി

single-img
23 February 2020

തിരുവനന്തപുരം: ഗവണ്‍മെന്റ് ലോകോളേജിലെ അധ്യാപകനായ ഡോ. എ സുഹൃത് കുമാറിനെതിരെ നടപടിയെടുത്ത് കേരള സര്‍വകലാശാല.കെ ജി ഒ എ സംസ്ഥാന സെക്രട്ടറികൂടിയാണ് ഡോ. സുഹൃത് കുമാര്‍.കേരള സര്‍വകലാശാല 2019 ജനുവരിയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷയിലെ അഡ്മിനിസ്‌ട്രേറ്റീവ് ലോ പേപ്പറിന്റെ മാര്‍ക്ക് ക്രമക്കേടിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

Support Evartha to Save Independent journalism

2500 രൂപ സര്‍വകലാശാല ഫണ്ടിലേക്ക് പിഴയടയ്ക്കണം. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറുടെതാണ് ശിക്ഷാനടപടി.
ലോ അക്കാദമി ലോ കോളജ് അധ്യാപിക ഡോ. രാകേന്ദു സി.കെ.യും പിഴയൊടുക്കണം.ഡോ. എ. സുഹൃത് കുമാര്‍ മാര്‍ക്ക് ക്രമക്കേടിന് നേരത്തെയും നടപടി നേരിട്ട അധ്യാപകനാണ്.

ഇയാളെ മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരത്തെ കേരള സര്‍വകലാശാലയോട് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി സുഹൃത് കുമാറിന് വീണ്ടും സര്‍വകലാശാല മൂല്യനിര്‍ണ്ണയ ചുമതല നല്‍കി. ഈ മൂല്യനിര്‍ണ്ണയത്തിലാണ് വീണ്ടും ഡോ. എ. സുഹൃത് കുമാര്‍ മാര്‍ക്ക് ക്രമക്കേട് നടത്തിയത്. ഇതിന്മേലാണ് സര്‍വകലാശാല ശിക്ഷ നല്‍കിയത്.