പോലിസ് അടച്ചിട്ട നോയിഡ-കാളിന്ദികുഞ്ച് റോഡ് തുറന്ന് ഷഹീന്‍ബാഗ് സമരക്കാര്‍

single-img
22 February 2020

ദില്ലി: ഷഹീന്‍ബാഗിന് സമീപം പോലിസ് അടച്ചിട്ട നോയിഡ-കാളിന്ദികുഞ്ച് ലിങ്ക് റോഡ് പ്രക്ഷോഭകര്‍ തുറന്നു. പോലിസിന്റെ ബാരിക്കേഡുകള്‍ എടുത്തുമാറ്റിയാണ് റോഡ് തുറന്നത്. പൗരത്വഭേദഗതിക്ക് എതിരെ സമരം ശക്തമായതോടെ കഴിഞ്ഞ ഡിസംബര്‍ 15നാണ് ഈ റോഡ് പോലിസ് അടച്ചിട്ടത്. ഗതാഗതം തടസമായതിനാല്‍ ആളുകള്‍ ബുദ്ധിമുട്ടുന്നത് ചര്‍ച്ചയായിരുന്നു . ഇതേതുടര്‍ന്നാണ് നോയ്ഡ് -കാളിന്ദികുഞ്ച് റോഡ് സമരക്കാര്‍ മുന്നിട്ടിറങ്ങി തുറന്നത്. ഇന്നലെ നോയിഡ-ഫരീദാബാദ് റോഡും തുറന്നിരുന്നുവെങ്കിലും പോലിസ് ഒരു മണിക്കൂറിന് ശേഷം അടച്ചിട്ടു. റോഡ് ഗതാഗത യോഗ്യമാക്കുന്നത് സംബന്ധിച്ച് ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ രണ്ട് പേരെ സുപ്രിംകോടതി നിയോഗിച്ചിരുന്നു. റോഡ് പ്രതിഷേധക്കാര്‍ തുറന്നിട്ടും വീണ്ടും അടച്ചിട്ട പോലിസ് നടപടിയില്‍ ഈ മധ്യസ്ഥ സംഘം അതൃപ്തി രേഖപ്പെടുത്തി.