​’കാശ്മീരിന് സ്വാതന്ത്ര്യം’: ബംഗളൂരുവിൽ പ്ലക്കാര്‍ഡുമായി വിദ്യാർഥിനി കസ്​റ്റഡിയില്‍

single-img
21 February 2020

ബംഗളൂരു: പ്രതിഷേധ സമരത്തിനിടെ കാശ്മീരിന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് പ്ലക്കാര്‍ഡ് കൈവശം വച്ചതിന് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തതായി ബംഗളൂരു പോലീസ്. മല്ലേശ്വരം സ്വദേശിനി ആർദ്ര നാരായണ(18)യാണ്​ പിടിയിലായത്​. വെള്ളിയാഴ്​ച ബെംഗളൂരുവിലെ ടൗൺഹാളിൽ നടന്ന സി‌എ‌എ വിരുദ്ധ പ്രതിഷേധ പരിപാടിക്കിടെയാണ് 25കാരിയായ യുവതി പ്ലക്കാര്‍ഡുമായി എത്തിയത്

‘മുസ്​ലിം, കശ്​മീരി, ദലിത്​, ആദിവാസി, ഭിന്നലിംഗക്കാർ എന്നിവരുടെ സ്വാതന്ത്ര്യം’ എന്ന് കന്നടയിലും ഇംഗ്ലീഷിലുമായി എഴുതിയ പ്ലക്കാർഡാണ് ആർദ്ര ​ഉയർത്തിയത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ടതോടെ സമരക്കാര്‍ യുവതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. സമരക്കാർ മർദ്ദിക്കുന്നതിനുമുമ്പ്​ വിദ്യാർഥിനിയെ കസ്​റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ്​ സിറ്റി പൊലീസ്​ കമീഷണർ ഭാസ്​കർ റാവുവി​ന്റെ വിശദീകരണം.

യുവതിക്ക് എതിരെ എസ്ജെ പാര്‍ക്ക് പോലീസ് ഐപിസി 153 എ, 153 ബി വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുത്തിട്ടുണ്ട്​. കഴിഞ്ഞദിവസം പിടിയിലായ അമൂല്യ ലിയോണയുമായി ആർദ്രക്ക്​ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. എന്നാൽ, ഇതേക്കുറിച്ച്​ ഒന്നും പറയാറായിട്ടില്ലെന്നും ആർദ്രയെ വിശദമായി ചോദ്യം ചെയ്​തുവരികയാണെന്നും ബംഗളൂരു സെൻട്രൽ ഡിസിപി ചേതൻ സിങ്​ റാത്തോർ പറഞ്ഞു.