‘പിണറായിക്ക് മുന്നില്‍ മുട്ട് മടക്കുന്ന നേതാക്കളാണ് ഇടത് മുന്നണിയില്‍’; മുല്ലപ്പള്ളി

single-img
21 February 2020

തിരുവനന്തപുരം : പോലീസ് അഴിമതിയും കെടുകാര്യസ്ഥയും ചൂണ്ടിക്കാട്ടിയുള്ള സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതും തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളും ഇടത് മുന്നണിയോഗം ചര്‍ച്ച ചെയ്യാത്തത് അപഹാസ്യമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇടത് നേതാക്കള്‍ ജനാധിപത്യ രീതിയില്‍ ഒരു അഭിപ്രായം പോലും രേഖപ്പെടുത്താത്തത് വിചിത്രമാണ്. പിണറായിക്ക് മുന്നില്‍ മുട്ട് മടക്കി നില്‍ക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നല്‍കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹസിച്ചു.