നോട്ടീസിലെ ദേവിയുടെ ചിത്രത്തിന് മോഹിനി സിനിമയിലെ തൃഷയുടെ മുഖഛായ: പുലിവാല് പിടിച്ച് ക്ഷേത്രഭാരവാഹികൾ

single-img
21 February 2020

ഉത്സവത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസിലെ ദേവിയുടെ ചിത്രത്തിന് സിനിമാ നടിയുടെ മുഖഛായ വന്നത് വിവാദമായി. കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻ്റെ ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള നോട്ടീസിൻ്റെ കവർ പേജിലാണ് തൃഷയുടെ മുഖസാദൃശ്യമുള്ള ചിത്രം ഇടം പിടിച്ചത്. 

2018ൽ പുറത്തിറങ്ങിയ മോഹിനി എന്ന തമിഴ് ചിത്രത്തിൽ തൃഷ അഭിനയിച്ച കഥാപാത്രത്തിൻ്റെ മുഖം ദേവിയുടെതായി നോട്ടീസിൽ വന്നതാണ് ഭാരവാഹികളെ പുലിവാൽ പിടിപ്പിച്ചിരിക്കുന്നത്. നോട്ടീസിൽ കഴിഞ്ഞ വർഷം ഉപയോഗിച്ച ദേവിയുടെ ചിത്രം മാറ്റിയാണ് പുതിയ രൂപം ഇടം പിടിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചതോടെ ഭക്തരും നാട്ടുകാരും പ്രശ്നം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് അവർ ഭാരവാഹികൾക്കെതിരെ രംഗത്തെത്തുകയും ചെയ്തു. 

കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് കൊടിമുട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2020 ഉത്സവാഘോഷത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ നോട്ടീലാണ് സിനിമാ നടിയുടെ മുഖം ഇടം പിടിച്ചത്. ഇതുസംബന്ധിച്ച് ചർച്ചകളും ട്രോളുകളും സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൃഷയെ കാണേണ്ടവർ പാരിപള്ളിയിലെ കൊടിമൂട്ടിൽ അമ്പലത്തിൽ ചെന്നാൽ മതിയെന്നും പലരും ഫേസ്ബുക്കിൽ കുറിച്ചു. 

അപ്പോ ഇനി തൃഷയെ കാണേണ്ടവർ പാരിപള്ളിയിലെ കൊടിമൂട്ടിൽ അമ്പലത്തിൽ വരിക….നോട്ട് ദ പോയന്റ്:കൊടിമൂട്ടിൽ ശ്രീ ഭദ്രകാളിയെ കാണേണ്ടവർ തൃഷയെ കണ്ടാലും മതി….

Posted by Unni GopalKrishna on Thursday, February 20, 2020