ഷഹീന്‍ബാഗ് മോഡല്‍ സമരം; ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ പിഴ

single-img
21 February 2020

ഹൈദരാബാദ്: ഷഹീന്‍ബാഗ് മാതൃകയില്‍ ക്യാംപസിനകത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തി ഹൈദരബാദ് സര്‍വകലാശാല.

‘ഷഹീന്‍ബാഗ് നൈറ്റ്’ എന്നപേരില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 2 വരെ നടത്തിയ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ മൂന്ന് വിദ്യാര്‍ത്ഥികളോട് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഹാന പ്രദീപ്, ഫസീഹ് അഹമ്മദ് ഇകെ, എ.എസ് ആദിഷ് എന്നിവര്‍ക്കാണ് അധികൃതര്‍ പിഴ ശിക്ഷ നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 18 നാണ് ഇതുസംബന്ധിച്ച നോട്ടീസ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയത്.

സമരപരിപാടിക്ക് സര്‍വകലാശാല അനുമതി നല്‍കിയിരുന്നില്ലെന്നും ഇതേതുടര്‍ന്നാണ് നടപടി എടുത്തതെന്നുമാണ് അധികൃതരുടെ വാദം.