ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു

single-img
20 February 2020

ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വടക്കന്‍‌ ജര്‍മനിയിലെ ഹനാവിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം രാത്രി ഒന്‍പതുമണിക്ക് നഗരത്തിലെ ബാറിലാണ് ആദ്യംവെടിവയ്പ്പുണ്ടായത്. വൈകാതെ തൊട്ടടുത്തുള്ള മറ്റൊരു ബാറിലേക്കും അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു.

ആദ്യത്തെ വെടിവയ്പ്പില്‍ മൂന്നുപേരും രണ്ടാമത്തെ വെടിവയ്പ്പില്‍ അഞ്ചുപേരുമാണ് മരിച്ചത്. രണ്ടിടത്തും ഒരേസംഘമാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഇരുണ്ട നിറമുള്ള വാഹനം സംഭവസ്ഥലത്ത് നിന്ന് പുറത്തുപോകുന്നത് കണ്ടതായാണ് ദൃസാക്ഷി വിവരണം. പോലീസ് ഉദ്യോഗസ്ഥരും ഹെലികോപ്റ്ററുകളും എല്ലാ പ്രദേശങ്ങളിലും പട്രോളിംഗ് നടത്തുന്നുണ്ട്.

ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ലെന്ന് പോലീസ് പ്രസ്താവനയിൽ പറ‍ഞ്ഞു. നാല് ദിവസങ്ങൾക്ക് മുമ്പ് ബെർലിനിൽ ടെമ്പോഡ്രോം വേദിയിൽ തുർക്കി കോമഡി ഷോയ്ക്കിടെ നടന്ന മറ്റൊരു വെടിവയ്പ്പിനിടെ ഒരാൾ കൊല്ലപ്പെട്ടിരുന്നു.