20 വര്‍ഷമായി സിനിമയില്‍ നായിക വേഷങ്ങള്‍; കാരണം പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയുമെന്ന് കരീന

single-img
19 February 2020

ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. സിനിമയിലെത്തിയതിന്റെ 20 വര്‍ഷം ആഘോഷിക്കുകയാണ് താരം ഇപ്പോള്‍. 2000 ല്‍ ജെ പി ദത്തയുടെ റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു കരീന സിനിമാലോകത്തേക്ക് ചുവടു വച്ചത്. 20 വര്‍ഷമായിട്ടും കരീനയ്ക്ക് എന്നും കൈനിറയെ ചിത്രങ്ങളാണ് അതും നായിക വേഷങ്ങള്‍.ഇതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം

സിനിമയില്‍ ഒരാള്‍ക്ക് നായികയായി തുടരാന്‍ അധികകാലം കഴിയില്ല.എന്നാല്‍ തനിക്ക് ഇത്രയും കാലം അതിന് കഴിഞ്ഞത് വലിയ കാര്യമാണ്. പ്രേക്ഷകര്‍ തന്നോട് കാണിക്കുന്ന സ്‌നേഹവും പിന്തുണയുമാണ് ഇത്രയും കാലം ഇതേ നിലയില്‍ തുരാന്‍ തന്നെ സഹായിക്കുന്നതെന്നും കരീന പറയുന്നു.