പൊലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി

single-img
19 February 2020

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് അഭ്യന്തര സെക്രട്ടറി.തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി കണ്ടെത്തലിനെ തള്ളിയാണ് ചീഫ് സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന്
അഭ്യന്തര സെക്രട്ടറി അറിയിച്ചു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

കേരള പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍.12061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയത്. സംഭവം മറയ്ക്കാന്‍ വ്യാജവെടിയുണ്ടകള്‍ വച്ചതായും രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാ ശ്രമം നടന്നതായും സിഎജി കണ്ടത്തിയിരുന്നു.

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. അതേസമയം എഫ് ഐ ആറില്‍ പ്രതികളായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുകയാണ്.